റിയാദ്: ഇന്ത്യയടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് താല്‍ക്കാലിക യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് സൗദി അറേബ്യ. സൗദിയിലേക്ക് മടങ്ങാനിരുന്ന ആയിരക്കണക്കിന് പ്രവാസികളെയാണ് ഈ തീരുമാനം ബാധിച്ചത്.
പ്രവാസികളെ കൂടാതെ ആരോഗ്യ പ്രവര്‍ത്തകര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാകിസ്താന്, ബംഗ്ലാദേശ് എന്നീ രാഷ്ട്രങ്ങളുമായുള്ള എയര്‍ ബബ്ള് കരാറും റദ്ദാക്കിയിട്ടുണ്ട്. ഇന്ത്യയുമായി നിലവില്‍ സൗദിക്ക് എയര്‍ബബ്ള്‍ കരാറില്ല.
1. യു.എ.ഇ, ഈജിപ്ത്, ലെബനന്, തുര്‍ക്കി, യു.എസ്, യു.കെ, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, അയര്‍ലാന്‍ഡ്, പോര്‍ച്ചുഗല്‍, സ്വിറ്റ്സര്‍ലാന്‍ഡ്, സ്വീഡന്, ബ്രസീല്‍, അര്‍ജന്റീന, ദക്ഷിണാഫ്രിക്ക, ഇന്ത്യ, ഇന്തൊനേഷ്യ, പാകിസ്താന്, ജപ്പാന് എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്കുള്ളത്. എന്നാല്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള സൗദി പൗരന്മാര്ക്ക് തിരികെ വരാന്‍ വിലക്കില്ല. കഴിഞ്ഞ 14 ദിവസത്തിനിടെ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും സൗദിയിലേക്ക് പ്രവേശനമില്ല.
2. ബുധനാഴ്ച രാത്രി ഒന്‍പത് മണി മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. യു.എ.ഇയില്‍ നിന്ന് അടക്കം ഇന്ന് രാത്രി വരെ സൗദിയിലേക്ക് ഷെഡ്യൂള്‍ ചെയ്ത യാത്രകള്‍ക്ക് വിലക്ക് ബാധകമല്ല.
3. നിലവില്‍ യു.എ.ഇ വഴി സൗദിയിലേക്ക് പോകാനായി ആ രാജ്യത്ത് ക്വാറന്റൈനില്‍ കഴിയുന്ന നിരവധി പേരുണ്ട്. ഫാമിലി വിസയെടുത്തും അല്ലാതെയും യു.എ.ഇയില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ അവിടെ തുടരേണ്ടി വരും. യു.എ.ഇക്കും യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ സ്ഥിതിക്ക് പ്രവാസികളുടെ സൗദിയിലെയ്ക്കുള്ള മടക്കം അനിശ്ചിതത്തത്തിലാകും.
4. ഒമാന്‍, ബഹ്റൈന്‍ എന്നീ രാഷ്ട്രങ്ങള്‍ വഴി നിലവില്‍ യു.എ.ഇയിലേക്ക് വരാനാകും. എന്നാല്‍ യു.എ.ഇയിലേത് പോലെ ഈ രാഷ്ട്രങ്ങളിലേക്കുള്ള വിസാ നടപടിക്രമങ്ങള്‍ എളുപ്പമല്ല.
5. നിലവിലെ സാഹചര്യത്തില്‍ നാട്ടില്‍ നിന്ന് ലീവ് നീട്ടാനാകും. കഫീലിനോ സ്പോണ്‍സര്‍ക്കോ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം.
6. സൗദിയില്‍ നിന്ന് വിലക്കുള്ള രാഷ്ട്രങ്ങളിലേക്ക് പോകുന്നതിന് തടസ്സമില്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇഖാമ ഉടന്‍ എക്സ്പയര്‍ ആകാത്ത പ്രവാസികള്‍ മാത്രം നാട്ടിലേക്ക് പോകുന്നതാണ് നല്ലത്.
7. നേരത്തെ ഏര്‍പ്പെടുത്തിയ യാത്രാ വിലക്കുകള്‍ക്ക് എല്ലാം സര്‍ക്കാര്‍ സമയപരിധി നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ വിലക്ക് എന്നു നീക്കുമെന്നതില്‍ വ്യക്തതയില്ല. ഇക്കാര്യത്തെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ വാര്‍ത്താകുറിപ്പിലും ഒന്നും പറയുന്നില്ല.
8. കൊവിഡ് നിരക്ക് കുറയുന്ന സാഹചര്യം ഉണ്ടായാല്‍ നിയന്ത്രണങ്ങള്‍ നീക്കുമെന്നാണ് നിലവിലെ സൂചന. കൊവിഡ് വാക്സിന് മതിയായ രീതിയില്‍ രാജ്യത്ത് എത്താത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക