News Desk

2021-04-09 05:20:39 pm IST

ദോഹ: ഖത്തര്‍ മ്യൂസിയത്തിന് കീഴിലെ എല്ലാ ആര്‍ട്ട് ഗാലറികളും താല്‍ക്കാലികമായി അടച്ചതായി അധികൃതര്‍ അറിയിച്ചു. കാബിനറ്റ് തീരുമാനത്തെ തുടര്‍ന്നുള്ള കര്‍ശന നിയന്ത്രങ്ങളുടെ ഭാഗമായാണ് ആര്‍ട്ട് ഗാലറികള്‍ അടച്ചിടാന്‍ തീരുമാനിക്കുന്നത്. 

അടുത്ത രണ്ട് മാസത്തെ എക്‌സിബിഷനുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ മാറ്റിവെച്ചിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ ഖത്തര്‍ മ്യൂസിയം ആരംഭിച്ച ഏറ്റവും പ്രധാനപ്പെട്ട എക്‌സിബിഷനുകളിലൊന്നാണ് 'ഐ ഓഫ് ഫാല്‍ക്കണ്‍: ഇന്‍ മെമ്മറി ഓഫ് ഷെയ്ഖ് സൗദ് അല്‍താനി'. ഇതും താല്‍ക്കാലികമായി നിര്‍ത്തിവെക്കാനാണ് അധികൃതര്‍ തീരുമാനിച്ചിട്ടുളളത്. 

ഖത്തര്‍ മ്യൂസിയത്തിന് തറക്കല്ലിട്ടതിന്റെ രേഖകള്‍, ചരിത്രാതീത ഫോസിലുകള്‍, പുരാതന ഈജിപ്ഷ്യന്‍ പുരാവസ്തുക്കള്‍, ഓറിയന്റലിസ്റ്റ് പെയിന്റിംഗുകള്‍, വ്യത്യസ്ത സമയങ്ങളെ രേഖപ്പെടുത്തുന്ന ഫോട്ടോഗ്രാഫു
കള്‍ എന്നിങ്ങനെയുള്ള 300-ലധികം കലാസൃഷ്ടികള്‍ എക്‌സിബിഷനില്‍ ഉള്‍പ്പെടുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top