News Desk

2021-04-09 04:47:09 pm IST
മസ്‌കത്ത്: ഒമാനില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യത്തെ ആശുപത്രികളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി ആരോഗ്യ മന്ത്രാലയം അധികൃതര്‍. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ശസ്ത്രക്രിയ ഉള്‍പ്പടെയുള്ള ചികിത്സകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്. അതേസമയം, സിസേറിയന്‍, അടിയന്തിര ശസ്ത്രക്രിയകള്‍ എന്നിവ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കൊവിഡ് രോഗബാധയെത്തുടര്‍ന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ വലിയ രീതിയിലുള്ള വര്‍ധനവുണ്ടായ ഘട്ടത്തിലാണ് മന്ത്രാലയം ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. ഏപ്രില്‍ 11 ഞായറാഴ്ച മുതല്‍  തീരുമാനം നിലവില്‍ വരും. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ സ്വകാര്യ ആശുപത്രികള്‍ക്കും നിയന്ത്രണം ബാധകമാണ്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top