News Desk

2021-03-24 10:53:19 pm IST

ദോഹ: റദ്ദാക്കിയ ഹോട്ടല്‍ ക്വാറന്റൈന്‍ പാക്കേജുകള്‍ക്കുള്ള എല്ലാ റീഫണ്ട് അഭ്യര്‍ത്ഥനകളും ഏപ്രില്‍ ആരംഭത്തോടെ പരിഗണിച്ചു തുടങ്ങുമെന്ന് ഡിസ്‌കവര്‍ ഖത്തര്‍ അറിയിച്ചു. 12 മില്യണ്‍ ഡോളര്‍ ഇതുവരെ റീഫണ്ടായി നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.  

കുറഞ്ഞ ചെലവില്‍ ഡിസ്‌കവര്‍ ഖത്തര്‍ ഒരുക്കിയ മെകൈനിസ് ക്വാറന്റൈന്‍ പദ്ധതിയില്‍ 11 മില്യണ്‍ ഡോളര്‍ തുക റീ ഫണ്ട് വരുന്ന 50,000-ത്തിനടുത്ത് ആപ്ലിക്കേഷനുകള്‍ പ്രോസസ് ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇതില്‍ കുടിശ്ശികയുള്ള അഭ്യര്‍ഥനകളില്‍ അടക്കം ഏപ്രില്‍ ആദ്യം റീ ഫണ്ട് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. 

ഖത്തറിലെ യാത്രാ, മടങ്ങിവരവ് നയത്തിന്റെ ഭാഗമായി ഗ്രീന്‍ ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നും രാജ്യത്തേയ്ക്ക് വരുന്ന ആളുകള്‍ ഹോം ക്വാറന്റൈനില്‍ കഴിയണം. ഗ്രീന്‍ ലിസ്റ്റില്‍ പരാമര്‍ശിക്കാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണം. ഡിസ്‌കവര്‍ ഖത്തര്‍ വെബ്സൈറ്റില്‍ നിന്ന് ഹോട്ടല്‍ ക്വാറന്റൈന്‍ പാക്കേജുകള്‍ ബുക്ക് ചെയ്യണം. 

രണ്ടു ഡോസും വാക്‌സിന്‍ സ്വീകരിച്ച പൗരന്മാരെയും പ്രവാസികളെയും ആറു മാസത്തേയ്ക്ക് വിദേശയാത്രയ്ക്ക് ശേഷമുള്ള ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കിയതായി പൊതുജനാരോഗ്യ മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top