കുവൈത്ത് സിറ്റി: റമദാന് കുവൈത്തിലെ എല്ലാ പള്ളികളിലും മുഴുവന്‍ നമസ്കാരങ്ങള്‍ക്കും അനുമതി ഉണ്ടാകും. ഔഖാഫ് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഫരീദ് അല്‍ ഇമാദി ആണ് ഇക്കാര്യം അറിയിച്ചത്. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം റമദാനില്‍ പള്ളികള്‍ അടച്ചിട്ടിരുന്നു.
ഇത്തവണ കൊവിഡിനെ പ്രതിരോധിക്കാനുളള മുന്‍കരുതല്‍ നടപടികള്‍ പാലിച്ചുകൊണ്ടായിരിക്കും പ്രാര്‍ഥനകള്‍ നടക്കുക. കൊവിഡിനെ പ്രതിരോധിക്കാനുള്ള എല്ലാവിധ തയ്യാറെടുപ്പുകളും പൂര്‍ത്തീകരിച്ചതായി അല്‍ ഇമാദി അറിയിച്ചു. എല്ലാ പള്ളികളിലും തറാവീഹ്, ഖിയാമുല്ലൈല് ഉള്‍പ്പടെ മുഴുവന്‍ നമസ്കാരങ്ങള്‍ക്കും അനുമതിയുണ്ടാകും.
അതേസമയം, പള്ളികളില്‍ ഒത്തുചേരല്‍ ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്. കൂടാതെ റമദാനിലെ ഇഫ്ത്താര്‍ വിരുന്നുകള്‍ ഉള്‍പ്പടെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി മാത്രമേ സംഘടിപ്പിക്കാന്‍ പാടുളളുവെന്നും നിര്‍ദേശമുണ്ട്. രാജ്യത്ത് മൊത്തം 1600 പള്ളികളാണുള്ളത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക