News Desk

2022-01-14 03:52:19 pm IST
ദോഹ: രാജ്യത്ത് അടുത്തിടെ കൊവിഡ് ബാധിച്ച് മരിച്ചവരെല്ലാം വാക്സിനെടുക്കാത്തവരായിരുന്നുവെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷന്‍ വിഭാഗം മേധാവി ഡോ. സോഹ അല്‍ ബയാത്ത്. കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ വാക്സിനേഷന്റെ പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നതെന്നും അവര്‍ പറഞ്ഞു.

നിലവില്‍ അത്യാഹിത വിഭാഗങ്ങളില്‍ ചികിത്സയിലുളള അധികം പേരും ഒന്നുകില്‍ വാക്സിനെടുക്കാത്തവരോ അല്ലെങ്കില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം ആറ് മാസം പിന്നിട്ടവരോ ആണ് .

അതുകൊണ്ട് കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ പരമാവധി എല്ലാവരും വാക്സിനെടുക്കണം. രണ്ടാമത്തെ ഡോസ് വാക്സിനെടുത്ത് ആറ് മാസം കഴിഞ്ഞവര്‍ എത്രയും വേഗം ബൂസ്റ്റര്‍ ഡോസെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top