Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും |
 ദോഹ: ഖത്തറിലെ സ്കൂളുകൾ ഇന്ന് തുറക്കുകയാണ് . വേനൽക്കാല അവധി ആഘോഷത്തിന് ശേഷം ഞായറാഴ്ച പുതിയ  വർഷം  ആരംഭിക്കുമ്പോൾ ആയിരക്കണക്കിന് വിദ്യാർത്ഥികൾ രാജ്യത്തുടനീളം സ്കൂളിലേക്ക് മടങ്ങും.

വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) എന്നിവയുൾപ്പെടെ ബന്ധപ്പെട്ട മന്ത്രാലയങ്ങൾ   പുതിയ അധ്യയന വർഷം   സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട് .

സ്കൂളിന് അകത്തും പുറത്തും എല്ലാ തയാറെടുപ്പുകളും കഴിഞ്ഞുവെന്നും വിദ്യാർത്ഥികൾ  സുരക്ഷിതമായിരിക്കുമെന്നും അധികൃതർ  അറിയിച്ചു. 

ഗതാഗത മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ ഗതാഗത നിയന്ത്രണങ്ങൾ അതികൃതർ ഒരുക്കിയിട്ടുണ്ട്. ലൈസെൻസ് ഇല്ലാതെ വാഹനമോടിച്ചാൽ നടപടികൾ സ്വീകരിക്കുമെന്ന് നേരത്തെ വകുപ്പ് അറിയിച്ചിരുന്നു.

കൂടാതെ കെട്ടിടങ്ങളുടെ സുരക്ഷ, അദ്ധ്യാപകരുടെ സേവനം തുടങ്ങിയ കാര്യങ്ങളിലും വ്യക്തമായി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എന്തെങ്കിലും വീഴ്ചകൾ കണ്ടെത്തിയാൽ പരാതിപ്പെടണമെന്നും അധികൃതർ നിർദേശിച്ചു.


Top