News Desk

2021-03-15 04:18:08 pm IST
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ സ്ത്രീ പ്രാതിനിധ്യം പരിഗണിക്കുന്നതില്‍ കേരളത്തിലെ മൂന്ന് മുന്നണികളും പരാജയമാണെന്ന് ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജ. സ്ത്രീകള്‍ക്കിത് മതി എന്ന സമീപനമാണ് പുരുഷന്‍മാരുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നും അവര്‍ പറഞ്ഞു.

കേരളത്തിലെ മുഴുവന്‍ പാര്‍ട്ടികളുടെയും കൂട്ടത്തോല്‍വിയാണ് ഈ സ്ഥാനാര്‍ഥി പട്ടികയെന്നും അവര്‍ ആരോപിച്ചു. സി.പി.ഐ ഉള്‍പ്പെടുന്ന ഇടതുമുന്നണി കൂടുതല്‍ സ്ത്രീകള്‍ക്ക് സീറ്റ് നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയാണ് ഉണ്ടായത്. 

കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും കൂട്ടതോല്‍വിയാണ് ഈ സ്ഥാനാര്‍ഥി പട്ടിക. സ്ഥാനാര്‍ഥികളെ പരിഗണിക്കുമ്പോള്‍ സ്ത്രീകളോട് ഒരു പ്രതികാര ബുദ്ധിയോടെയുള്ള സമീപനമാണോ സ്വീകരിച്ചിരിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

അത്തരത്തിലുള്ള പ്രതികരണങ്ങള്‍ പുരുഷന്മാരുടെ ഭാഗത്തു നിന്നു തന്നെ വന്നിട്ടുണ്ട് അതുകൊണ്ടാണ് ഈ സംശയം ഒന്നു കൂടി ബലപ്പെടുന്നതെന്നും ആനിരാജ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷിന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനെയും ആനിരാജ വിമര്‍ശിച്ചു. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത് ലതിക സുഭാഷ് തലമുണ്ഡനം ചെയ്തത് ശരിയായില്ല എന്നാണ്. 

സ്ത്രീകള്‍ പ്രതിഷേധിക്കേണ്ടത് എങ്ങനെയെന്നുപോലും ആണുങ്ങള്‍ തീരുമാനിക്കുന്നുവെന്നും ആനി രാജ വിമര്‍ശിച്ചു. അതൊരു സ്ത്രീവിരുദ്ധ സമീപനമാണെന്ന് ആനി രാജ പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 


Top