News Desk

2021-04-22 10:14:05 am IST

ദോഹ: ഖത്തറിലേയ്ക്ക് വരുന്ന എല്ലാ യാത്രക്കാരും നിര്‍ബന്ധമായും കൊവിഡ് ടെസ്റ്റ് ചെയ്തിരിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തറിലേയ്ക്ക് എത്തുന്നതിന്റെ 72 മണിക്കൂറിനുള്ളിലാണ് പരിശോധന നടത്തേണ്ടത്. 

പ്രാദേശിക ആരോഗ്യ മന്ത്രാലയങ്ങളുടെ അംഗീകാരമുള്ള മെഡിക്കല്‍ സെന്ററില്‍ നിന്നാണ് ടെസ്റ്റ് നടത്തേണ്ടത്. പുതിയ പ്രോട്ടോക്കോള്‍ ഏപ്രില്‍ 25 മുതല്‍ പ്രാബല്യത്തില്‍ വരും. ഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമേ ഖത്തറിലേയ്ക്ക് പ്രവേശിക്കാന്‍ കഴിയൂ എന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. മറിയം അലി അബ്ദുള്‍ മാലിക് പറഞ്ഞു. 

അതേസമയം, പൊതുജനാരോഗ്യ മന്ത്രാലയം തീരുമാനിച്ച പ്രകാരം ചില വിഭാഗങ്ങള്‍ക്ക് വിമാനത്താവളത്തില്‍ എത്തുമ്പോള്‍ കൊവിഡ് -19 പരിശോധന ഉണ്ടായിരിക്കുമെന്നും ഡോ. മറിയം അലി അബ്ദുള്‍ മാലിക് പറഞ്ഞു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top