News Desk

2021-03-03 10:49:11 pm IST
ന്യൂഡല്‍ഹി: ബി.ബി.സിയുടെ റേഡിയോ ഷോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും, അമ്മയേയും അവഹേളിച്ചുവെന്ന് ആരോപിച്ച് നടത്തുന്ന ബഹിഷ്‌കരണ കാമ്പയിന്‍ കടുപ്പിച്ച് സംഘപരിവാര്‍ കേന്ദ്രങ്ങള്‍.

ബോയ്കോട്ട് ബി.ബി.സി എന്ന ഹാഷ് ടാഗോടെയാണ് ബി.ബി.സിക്കെതിരായ ബഹിഷ്‌കരണാഹ്വാനം. പരിപാടിക്കിടെ വിളിച്ച ഒരു പ്രേക്ഷകനാണ് മോദിക്കും, അമ്മയ്ക്കുമെതിരെ മോശം പരാമര്‍ശങ്ങള്‍ ഉന്നയിച്ചത്.

ഇതില്‍ പ്രതിഷേധിച്ചാണ് ട്വിറ്ററില്‍ ബി.ബി.സിക്കെതിരെ ഹാഷ് ടാഗുകള്‍ വന്നത്. ബി.ബി.സി ഇന്ത്യാ വിരുദ്ധമാണെന്നും ഇന്ത്യക്കെതിരെ ഗൂഡാലോചന നടത്തുന്ന ബി.ബി.സിയെ പൂര്‍ണമായും വിലക്കുകയാണ് വേണ്ടതെന്ന ആവശ്യവും ഉയരുന്നുണ്ട്. 






കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

=
Top