News Desk

2021-04-18 08:43:27 pm IST
ദോഹ: ഖത്തറിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച് യു.എ.ഇ ജയിലില്‍ കഴിയുകയായിരുന്ന ഒമാനി വിദ്യാര്‍ത്ഥിക്ക് ഒടുവില്‍ മോചനം. 2017 മുതല്‍ തടവിലായിരുന്ന അബ്ദുല്ല അല്‍ ശംസിയെയാണ് യു.എ.ഇ മോചിപ്പിച്ചതായി വാര്‍ത്ത പുറത്ത് വിട്ടത്. 

എമിറേറ്റ്സ് ഡിറ്റെയ്നീസ് അഡ്വക്കസി സെന്റര്‍ തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടിലൂടെയും  ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. അല്‍ ശംസി ശനിയാഴ്ച്ച അല്‍ഐനിലുള്ള തന്റെ വീട്ടിലെത്തിയതായി ഒമാനി മാധ്യമപ്രവര്‍ത്തകന്‍ തുര്‍ക്കി അല്‍ ബലൂഷിയും സ്ഥിരീകരിച്ചു. 

2017 ല്‍ ഖത്തര്‍ ഉപരോധ കാലയളവിലാണ് ചാരപ്രവര്‍ത്തനം സംശയിച്ച് യു.എ.ഇയില്‍ ഒമാനി വിദ്യാര്‍ത്ഥി തടവിലാവുന്നത്. തുടര്‍ന്ന് ഖത്തര്‍ ഈ വിഷയം നിരവധി മനുഷ്യാവകാശ വേദികളില്‍ ഉന്നയിച്ചിരുന്നു. ഈ ജനുവരിയില്‍ ഖത്തര്‍ ഉപരോധം അവസാനിച്ചതോടെയാണ് ഇക്കാര്യത്തില്‍ നിര്‍ണായക തീരുമാനമുണ്ടായതെന്നും 
അറിയുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top