News Desk

2021-03-28 01:05:43 pm IST

ദോഹ: അല്‍ സദ്ദിലെ അല്‍ അസ്മഖ് മാളില്‍ അല്‍ മീര പുതിയ ബ്രാഞ്ച് ആരംഭിച്ചതായി കമ്പനി അധികൃതര്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. അല്‍മീറയുടെ 58-മത് ബ്രാഞ്ചാണ് കഴിഞ്ഞ ദിവസം അല്‍ അസ്മഖ് മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 

1000 സ്‌ക്വയര്‍ മീറ്ററിലാണ് പുതിയ ബ്രാഞ്ച് ആരംഭിച്ചിരിക്കുന്നതെന്ന് കമ്പനി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ഖത്തറിന്റെ പ്രാദേശിക സൂപ്പര്‍ മാര്‍ക്കറ്റ് ബ്രാന്‍ഡായ അല്‍ മീര രാജ്യത്തെ ജനങ്ങള്‍ക്കുള്ള മികച്ച കസ്റ്റമര്‍ സര്‍വീസ് പ്രദാനം ചെയ്യുന്നതെന്നും ജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നതായും അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.    


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Tags :
Qatar Doha
Top