News Desk

2021-05-09 05:28:31 pm IST

ദോഹ: ഖത്തറിന്റെ പ്രാദേശിക സൂപ്പര്‍ മാര്‍ക്കറ്റ് ബ്രാന്‍ഡായ അല്‍മീറയുടെ പുതിയ രണ്ട് ബ്രാഞ്ചുകള്‍ കൂടി ലുസൈലില്‍ ഉടന്‍ ആരംഭം കുറയ്ക്കുമെന്ന്  അധികൃതര്‍ അറിയിച്ചു. ജബല്‍ അല്‍ താലിബിലെയും ലുസൈലിലെ ഉത്തര പ്രദേശങ്ങളിലെ റെസിഡന്‍ഷ്യല്‍ വില്ലകളുമാണ് അല്‍മീറ ഗ്രൂപ് ഇതിനായി സ്വന്തമാക്കിയത്.

നിലവില്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി 59 ബ്രാഞ്ചുകള്‍ അല്‍മീറ കൈകാര്യം ചെയ്യുന്നുണ്ട്. അടുത്ത വര്‍ഷം തുടക്കത്തിലായിരിക്കും ഇരു ബ്രാഞ്ചുകളും പ്രവര്‍ത്തനം ആരംഭിക്കുന്നത്. ജബല്‍ അല്‍ താലിബിലെ 8600 സ്‌ക്വയര്‍ മീറ്റര്‍ വില്ലയും ലുസൈലില്‍ 3600 സ്‌ക്വയര്‍ മീറ്റര്‍ വില്ലയുമാണ് അല്‍മീറ ഗ്രൂപ് സ്വന്തമാക്കിയിരിക്കുന്നത്. 

അത്യാധുനിക ഷോപ്പിങ് അനുഭവങ്ങളായിരിക്കും ഇരു കേന്ദ്രങ്ങളിലും ഒരുക്കുക എന്നും അല്‍മീറ ഇതുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Qatar Doha
Top