Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

സൂപ്പർ താരം അൽ മോയിസ് അലിയുടെ ഹാട്രിക് ഉൾപ്പെടെയുള്ള അഫ്ഗാനിസ്ഥാൻ ടീമിനെ ഗോളിൽ മുക്കി ഖത്തർ ടീമിന്റെ വിജയകുതിപ്പ്. എതിരില്ലാത്ത ആറുഗോളുകൾക്കാണ് ഖത്തർ അഫ്ഗാൻ ടീമിനെ നിലം പരിഷമാക്കിയത്. വ്യാഴാഴ്ച ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് ലോക കപ്പ് യോഗ്യത മത്സരങ്ങളുടെ ഭാഗമായി ഇരു ടീമുകളും എട്ടു മുട്ടിയത്.

ഏഷ്യൻ രാഷ്ട്രങ്ങളിൽ  ബംഗ്ലാദേശ്, ഇന്ത്യ, ഒമാൻ എന്നിവർക്കൊപ്പം താരതമ്യേന എളുപ്പമുള്ള ഗ്രൂപ് ഇ യിലാണ് ഖത്തർ ടീം. ലോക കപ്പ് ആതിഥേയർ എന്ന നിലയിൽ ഖത്തർ നിലവിൽ തന്നെ യോഗ്യത നേടിയിട്ടുണ്ടെങ്കിലും ചൈനയിൽ 2023 ൽ നടക്കുന്ന ഏഷ്യൻകപ്പ് യോഗ്യതയിൽ നിർണായകമാകും ഖത്തർ ടീമിന്റെ യോഗ്യത മത്സരങ്ങളുടെ പ്രകടനങ്ങൾ. 

Top