News Desk

2021-03-31 12:44:11 pm IST
ദുബൈ:  വാഹനത്തില്‍ ഡ്രൈവര്‍ മാത്രമാണെങ്കില്‍ മാസ്‌ക് ധരിക്കാത്തതിന് പിഴ ചുമത്തില്ലെന്ന് പൊലീസ്. ഇതിനാല്‍ വാഹനത്തിന്റെ ലൈസന്‍സ്  പുതുക്കുന്നത് തടയില്ലെന്നും പൊലീസ് വ്യക്തമാക്കി. 

കൂടാതെ പിഴ ചുമത്തിയതായി ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ പൊലീസ് സേവന കേന്ദ്രങ്ങളില്‍ അപേക്ഷ നല്‍കാവുന്നതാണ്. അതേസമയം, കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് പിഴ ചുമത്തുന്നത് ഉദ്യോഗസ്ഥര്‍ നേരിട്ടായിരിക്കുമെന്ന് ദുബൈ ട്രാഫിക് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് മുഹയ്യര്‍ അല്‍ മസ്‌റൂഇ അറിയിച്ചു. 

കൊവിഡ് സാഹചര്യമായതിനാല്‍ കമ്പനി വാഹനങ്ങളില്‍ പകുതി യാത്രക്കാരെ മാത്രം കയറ്റാനാണ് അനുമതി. യാത്രക്കാരെല്ലാരും മാസ്‌ക് ധരിക്കണം. കുടുംബാംഗങ്ങള്‍ അല്ലെങ്കില്‍ ചെറുവാഹനങ്ങളില്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. ഏഴ് പേര്‍ക്ക് യാത്ര ചെയ്യാവുന്ന വാഹനമാണെങ്കില്‍ നാല് പേര്‍ക്ക് യാത്ര ചെയ്യാം.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top