News Desk

2021-09-22 10:14:41 pm IST
വാഷിംങ്ടണ്‍: ഗള്‍ഫ് നാടുകളില്‍ 1500 ലേറെ തൊഴിലവസരങ്ങളുമായി ആമസോണ്‍. ഗള്‍ഫില്‍ കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആമസോണിന്റെ പുതിയ നീക്കം.

പ്രത്യക്ഷമായും പരോക്ഷമായും 1500-ല്‍ അധികം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രത്യക്ഷത്തില്‍ എത്ര പേര്‍ക്ക് ജോലി നല്‍കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഡെലിവറി, സ്റ്റോറേജ് എന്നിവയിലായിരിക്കും കമ്പനി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളത്.

ഡെലിവറി മേഖലയിലായിരിക്കും കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാവുക. അടുത്ത വര്‍ഷത്തിന്റെ ആദ്യ പകുതിയോടെ യു.എ.ഇയില്‍ മൂന്ന് ഡാറ്റ സെന്ററുകള്‍ തുറക്കുമെന്ന് ആമസോണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കൊവിഡ് പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഇതിലൂടെ വലിയ അവസരമുണ്ടാകുമെന്നാണ് കരുതുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top