News Desk

2021-06-02 03:13:21 pm IST
ദോഹ: ദോഹയിലെ അമേരിക്കന്‍ എംബസി സ്ഥാനപതിയായി ജോണ്‍ ഡെസ്റോച്ചര്‍ സ്ഥാനമേറ്റു. ഖത്തര്‍-അമേരിക്ക ബന്ധം ശക്തമാണെന്നും ഭാവിയിലും ഇക്കാര്യത്തില്‍ കൂടുതല്‍ മികവ് പ്രതീക്ഷിക്കുന്നതായും ഡെസ്റോച്ചര്‍ പ്രസ്താവനയില്‍ പറഞ്ഞു. 

സാമ്പത്തിക, സൈനിക, വിദ്യഭ്യാസ മേഖലയില്‍ ഇരു രാഷ്ട്രങ്ങളും തമ്മിലെ ബന്ധം പാരമ്പര്യത്തില്‍ അധിഷ്ഠിതവും ശക്തവുമാണ്. ഖത്തറിലെ മുന്‍ അമേരിക്കന്‍ സ്ഥാനപതിമാരെല്ലാം ഖത്തര്‍ നേതൃത്വവുമായി ശക്തമായ ബന്ധം കാത്തു സൂക്ഷിച്ചവരാണെന്നും തന്റെ കാലയളവിലും ഇക്കാര്യത്തില്‍ പുരോഗമനപരമായ നിലപാടുകള്‍ ഉയര്‍ത്തിപിടിക്കുമെന്നും ജോണ്‍ ഡെസ്റോച്ചര്‍ ചൂണ്ടികാട്ടിയതായി പ്രാദേശിക അറബിക് പത്രം റിപ്പോര്‍ട്ട് ചെയ്തു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top