News Desk

2021-06-09 06:11:26 pm IST
ബംഗളൂരു: കൊവിഡ് ബാധിച്ച് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 25-കാരിയെ സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗുല്‍ബര്‍ഗ ഇന്‍സ്റ്റിറ്റിയൂറ്റഷന്‍ ഓഫ് മെഡിക്കല്‍ സെയന്‍സില്‍ നെഞ്ചുവേദനയെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ തുടരുന്നതിനിടെ ചൊവ്വാഴ്ച രാത്രി ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. 

യുവതിയുടെ നിലവിളി കേട്ട് മറ്റ് രോഗികള്‍ ഒച്ചവെച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു
 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top