News Desk

2021-02-16 11:03:30 pm IST
കുവൈത്ത് സിറ്റി: തൊഴിലാളികള്‍ക്ക് ശമ്പളം കൃത്യമായി നല്‍കാത്തത് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ക്ക് പിഴ വര്‍ധിപ്പിക്കും വിധം തൊഴില്‍ നിയമം ഭേദഗതി ചെയ്യാനൊരുങ്ങി കുവൈത്ത്. ഇതു സംബന്ധിച്ച് മാന്‍പവര്‍ പബ്ലിക് അതോറിറ്റിയിലെ ബന്ധപ്പെട്ട വകുപ്പ് നടപടികള്‍ ആരംഭിച്ചു. അര്‍ഹതപ്പെട്ട അവധികള്‍ അനുവദിക്കാതിരുന്നാലും കടുത്ത പിഴ നല്‍കേണ്ടിവരും.

വിസക്കച്ചവടം ലക്ഷ്യമിട്ട് രൂപം നല്‍കിയ വ്യാജ കമ്പനികള്‍ക്കെതിരെ പിഴ വര്‍ധിപ്പിക്കാനും ഭേദഗതി വ്യവസ്ഥ കൊണ്ടുവരും. ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട ഇടപാടുകള്‍ ബാങ്ക് അക്കൗണ്ട് വഴി കര്‍ശനമായി നിരീക്ഷിക്കും. 

തൊഴില്‍ വിപണിയില്‍ കര്‍ശന നിരീക്ഷണം നടത്തി അവിദഗ്ധതൊഴിലാളികള്‍ ആവശ്യത്തില്‍ ഏറെയുണ്ടാകുന്നത് കുറയ്ക്കുകയാണ് നിയമഭേദഗതിയുടെ ലക്ഷ്യം.വ്യാപാരസ്ഥാപനങ്ങളിലെ അനധികൃത നിയമനങ്ങള്‍ കണ്ടെത്താന്‍ മിന്നല്‍ പരിശോധനയും ശക്തമാക്കും.

പ്രതിദിന പരിശോധനയില്‍ ശരാശരി 20 വീതം നിയമലംഘകര്‍ പിടിയിലാകുന്നുണ്ട്. ഗാര്‍ഹികതൊഴില്‍ വിസയിലുള്ളവര്‍ വ്യാപാരകേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നതുള്‍പ്പെടെ നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top