Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

വാഷിങ്ടണ്‍; ഇന്ത്യയ്ക്കും നാറ്റോ രാജ്യങ്ങള്‍ക്കു തുല്യമായ പദവി നല്‍കാന്‍ തീരുമാനം. പ്രതിരോധ സഹകരണത്തില്‍ നാറ്റോ സഖ്യകക്ഷികള്‍ക്കു ലഭിക്കുന്ന പദവി ഇന്ത്യയ്ക്കും നല്‍കുന്നതിനുള്ള ബില്ലിന് യുഎസ് സെനറ്റ് അനുമതി നല്‍കി.

സെനറ്റിലെ ഇന്ത്യ കോക്കസിലെ ജോണ്‍ കോര്‍ണിന്‍, മാര്‍ക് വാര്‍ണര്‍ എന്നിവര്‍ അവതരിപ്പിച്ച ഭേദഗതിയിലാണ് നാറ്റോ സഖ്യകക്ഷികള്‍ക്കും ഇസ്രയേലിനും ദക്ഷിണ കൊറിയയ്ക്കുമുള്ള പദവി ഇന്ത്യയ്ക്കും നല്‍കാനുള്ള നിര്‍ദേശം ഉയര്‍ന്നത്. ഇതോടെ ഇന്ത്യയും യുഎസും തമ്മില്‍ മെച്ചപ്പെട്ട സഹകരണത്തിന് വഴിയൊരുങ്ങും എന്നാണ് വിലയിരുത്തല്‍.

ജനപ്രതിനിധി സഭയില്‍ ജോ വില്‍സന്‍, അമി ബേറ, ടെഡ് യോഹോ, ജോര്‍ജ് ഹോള്‍ഡിങ്, എഡ് കെയ്‌സ്, രാജാ കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്ന് യുഎസ് ഇന്ത്യ ബന്ധം മെച്ചമാക്കുന്നതിനുള്ള സമാന ബില്‍ മുമ്പ് അവതരിപ്പിച്ചിരുന്നു.

ഇത് ഈ മാസം തന്നെ പരിഗണിച്ചേക്കുമെന്നാണ് സൂചന. 2 സഭകളും പാസാക്കുന്നതോടെ ബില്‍ നിയമമാകും. 2016ല്‍ ഇന്ത്യയെ ‘പ്രമുഖ പ്രതിരോധ പങ്കാളി’യായി യുഎസ് അംഗീകരിച്ചിരുന്നു. നവീന സാങ്കേതികവിദ്യ കൈമാറ്റം സുഗമമാക്കാന്‍ ഇതു സഹായിക്കുകയും ചെയ്തിരുന്നു.

Top