Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

ലൂസിയാന: ബാരി കൊടുങ്കാറ്റിനെ തുടര്‍ന്ന് അമേരിക്കയിലെ ലൂസിയാനയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

പതിനായിരത്തോളം ആളുകളെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ വരെ കനത്ത കാറ്റു വീശാന്‍ ഇടയുണ്ടെന്നും ഇതിനൊപ്പം കനത്ത മഴ ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്രദേശത്ത് ബോട്ടുകളും രക്ഷാ ഉപകരണങ്ങളുമായി നാഷണല്‍ ഗാര്‍ഡ്സിനെ വിന്യസിച്ചു. മിസിസിപ്പി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. ന്യൂഓര്‍ലിയന്‍സില്‍ പ്രളയത്തിനു സാധ്യതയുണ്ട്. ലൂസിയാനയിലെ ചിലയിടങ്ങളില്‍ 63 സെന്റിമീറ്റര്‍ വരെ മഴ പെയ്യുമെന്നാണു കാലാവസ്ഥാ കേന്ദ്രം നല്‍കിയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Top