News Desk

2022-06-23 07:14:59 pm IST
കുവൈത്ത് സിറ്റി: കുവൈത്തിലെ ഒരു കമ്പനിക്ക് വേണ്ടി ഇന്ത്യയില്‍നിന്ന് ചാണകം കയറ്റുമതി ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളിലേയും രണ്ടു കമ്പനികളാണ് ഇത്തരമൊരു അപൂര്‍വ ചരക്കുകൈമാറ്റ കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്. ഇന്ത്യയ്ക്കും കുവൈത്തിനും ഇടയിലുള്ള ഇത്തരത്തിലെ ആദ്യ ചരക്ക് കയറ്റുമതിയാണിത്. 

192 ടണ്‍ ചാണകമാണ് കുവൈത്തിലേക്ക് കയറ്റി അയക്കുന്നതെന്നാണ്  റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈന്തപ്പനകള്‍ക്ക് ജൈവ വളമായി ചാണകം ഉപയോഗിക്കാമെന്ന കുവൈത്തിലെ കാര്‍ഷിക ഗവേഷകരുടെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് ഇത്തരമൊരു നീക്കം. കുവൈത്തിലെ ഒരു കമ്പനി ഇതിനുള്ള കരാറില്‍ ഒപ്പുവച്ചതായി ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് അല്‍-റായി പത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇതാദ്യമായാണ് ഇന്ത്യ ഇത്തരമൊരു ജൈവവസ്തു കുവൈത്തിലേക്ക് കയറ്റുമതി ചെയ്യുന്നതെന്ന് ഇന്ത്യന്‍ കമ്പനി ഡയരക്ടര്‍ പ്രശാന്ത് ചതുര്‍വേദി പറഞ്ഞു. കസ്റ്റംസ് അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ രാജസ്ഥാനില്‍ നിന്നാണ് ചാണകം കണ്ടെയ്‌നറുകളില്‍ കയറ്റുന്ന ജോലികള്‍ പൂര്‍ത്തിയാക്കിയത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top