News Desk

2021-10-13 05:57:04 pm IST
ദോഹ: ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍ ബിന്‍ ഹുസൈന്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയോടൊപ്പം 2022 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന എഡ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്. 

ഖത്തര്‍ ലകകപ്പ് മത്സരങ്ങളുടെ പ്രധാന വേദികളിലൊന്നായ എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ അടങ്ങിയിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ചും അതിന്റെ രൂപകല്‍പ്പനയെക്കുറിച്ചും ഇരു നേതാക്കളും തമ്മില്‍ സംസാരിച്ചു.

സന്ദര്‍ശന വേളയില്‍ അമീറിനോടൊപ്പം സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയിലെ നിരവധി റാങ്കിംഗ് ഉദ്യോഗസ്ഥരും മന്ത്രിമാരും ഉണ്ടായിരുന്നു. ജോര്‍ദാന്‍ രാജാവിനൊപ്പം ഔദ്യോഗിക പ്രതിനിധികളും സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top