News Desk

2021-10-14 04:55:24 pm IST
ദോഹ: ശൂറാ കൗണ്‍സിലിലേക്കുള്ള 15 അംഗങ്ങളെ നിയമിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. ശൂറാ കൗണ്‍സിലിലേക്കുള്ള 45 അംഗങ്ങളില്‍ 30 അംഗങ്ങളെ ഒക്ടോബര്‍ രണ്ടിന് നടന്ന വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തിരുന്നു. 30 മണ്ഡലങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 229 സ്ഥാനാര്‍ഥികളാണ് മത്സരിച്ചിരുന്നത്. 

ചരിത്രത്തിലാദ്യമായിട്ടായരുന്നു ഖത്തറിലെ പരമാധികാര സഭകളിലൊന്നായ ശൂറാ കൗണ്‍സിലിലേക്ക് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിട്ടാണ് ഭരണകൂടവും ജനങ്ങളും ശൂറ കൗണ്‍സില്‍ തെരെഞ്ഞടുപ്പിനെ കണ്ടത്. ഖത്തറില്‍ ജനിച്ച, ഖത്തരി പൗരത്വമുള്ള, 18 വയസ്സ് തികഞ്ഞവര്‍ക്കായിരുന്നു തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്. വോട്ട് ചെയ്യണമെങ്കില്‍ പിതാമഹന്‍ ഖത്തറിയായിരിക്കണം എന്ന നിബന്ധനയും ഉണ്ടായിരുന്നു.

ഖത്തര്‍ അമീര്‍ ശൂറാ കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്തവരുടെ പട്ടിക

1. Yousef bin Ahmed bin Ali bin Omran Al Kuwari.
2. Saad bin Ahmed bin Mohammed Al-Ibrahim Al Muhannadi
3. Badi bin Ali bin Mohammed Al-Badi
4. Mohammed bin Fahd bin Mohammed Al-Musallam 
5. Mohammad bin Mahdi bin Ajyan Al-Ahbabi
6. Sheikha bint Yousef Al-Jufairi
7. Ahmed bin Ibrahim bin Rashid Al-Maliki
8. Saud bin Jassim bin Mohammed Al Buainain
9. Saad bin Ahmed bin Abdullah Al-Misnad
10. Mohammad bin Mansour bin Khalil Al Khalil Al-Shahwani
11. Hamda bint Hassan bin Abdulrahman Abu Dhaen Al-Sulaiti
12. Ahmed bin Sultan bin Mohammad bin Sabah Al-Asiri
13. Abdullah bin Jaber bin Mohammad Libdah
14. Abdullah bin Nasser bin Turki Al-Subaie
15. Omair bin Abdullah bin Khalid Aljabr Al-Nuaimi


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH



Top