2020-02-23 10:17:59 pm IST
അമ്മാൻ: ജോർദാൻ, ടുണീഷ്യ, അൾജീരിയ എന്നി രാജ്യങ്ങൾ സന്ദർശിക്കുന്നതിന് ഭാഗമായി ഖത്തർ അമീർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽതാനി ജോർദാൻ തലസ്ഥാനമായ അമ്മാനിലെത്തി.

ക്വീൻ ആലിയ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഖത്തർ അമീറിനെ  ജോര്‍ദാന്‍ രാജാവ് അബ്ദുള്ള ബിന്‍ അല്‍-ഹൂസൈന്‍ രണ്ടാമന്‍ സ്വീകരിച്ചു. 

മൂന്ന് ദിവസത്തെ സന്ദർശന വേളയിൽ ഖത്തറും അതത് രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സഹോദരബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള മാർഗ്ഗങ്ങൾ ചർച്ച ചെയ്യും.

വിവിധ മേഖലകൾ, പ്രാദേശിക പ്രശ്നങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൈമാറുന്നതിനൊപ്പം പൊതുവായ ആശങ്കയുടെ അന്താരാഷ്ട്ര രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട സംഭവവികാസങ്ങളും ചർച്ച ചെയ്യും.
 
Top