2019-08-05 11:03:27am IST
ദോഹ: അമേരിക്കയിയിലെ ടെക്സസ്, ഒഹായോ സംസ്ഥാനങ്ങളിൽ നടന്ന കൂട്ട വെടിവയ്പിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ഹമ്മദ് അൽതാനി അമേരിക്കൻ പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപിനെ  അനുശോചനം അറിയിച്ചു . 

കുറ്റകൃത്യങ്ങളെ ശക്തമായി അപലപിച്ച അമീർ പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുമെന്നും അറിയിച്ചു. അമേരിക്കയിൽ മണിക്കൂറുകൾക്കുള്ളിൽ നടന്ന രണ്ട് കൂട്ട വെടിവയ്പുകളിൽ 29 പേർ മരിച്ചിരുന്നു. 

 ഞായറാഴ്ച ഒഹിയോയിലെ ഡേറ്റണ്‍ ബാറിലുണ്ടായ വെടിവെയ്പ്പില്‍ അക്രമി ഉള്‍പ്പെടെ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ശനിയാഴ്ച ടെക്‌സാസിലുള്ള വാള്‍മാര്‍ട്ട് സ്റ്റോറില്‍ യുവാവ് നടത്തിയ വെടിവയ്പില്‍ 20 പേര്‍ കൊല്ലപ്പെടുകയും 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയതിരുന്നു.

Top