News Desk

2021-05-03 01:04:06 pm IST
ദോഹ: അമീരി കപ്പ് ഫൈനല്‍ 14ന് ദോഹ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ പരിമിതമായ കാണികളുടെ സാന്നിധ്യത്തില്‍ നടത്തും. പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവരെയും കൊവിഡ് മുക്തി നേടിയവരെയും മാത്രമാവും പ്രവേശിപ്പിക്കുക. ഏപ്രില്‍ 30ന് മുമ്പ് രണ്ടാം ഡോസ് സ്വീകരിച്ചവര്‍ക്കും നവംബര്‍ 14നും ഏപ്രില്‍ 24നും ഇടയില്‍ കൊവിഡ് മുക്തി നേടിയവര്‍ക്കും കളികാണാന്‍ അവസരമുണ്ടാകും.

പ്രവേശനാനുമതി ലഭിക്കണമെങ്കില്‍ ഇഹ്തിറാസ് ആപ്പിലെ പച്ച സ്റ്റാറ്റസ് ഹാജരാക്കണം. കൂടാതെ താപ പരിശോധന ഉള്‍പ്പെടെയുള്ള കൊവിഡ് ചട്ടങ്ങളും പാലിക്കണം. ആരാധകര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ടിക്കറ്റ് അനുസരിച്ച് അനുവദിച്ച സീറ്റില്‍ ഇരിക്കുകയും വേണം. ടിക്കറ്റുകളുടെ ലഭ്യത സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top