News Desk

2021-04-28 04:43:08 pm IST

ദോഹ: കൊവിഡിനെതിരെ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. മോദിയുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം പറഞ്ഞത്. 

കൊവിഡിനെ നേരിടാന്‍ ഇരുരാജ്യങ്ങളുടെയും ഏറ്റവും പുതിയ ശ്രമങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. കൊവിഡിനെ നേരിടാന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ക്ക് അമീര്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ചെയ്തു. 

അതേസമയം, പ്രാദേശിക, അന്തര്‍ദേശീയ പ്രശ്നങ്ങള്‍ക്ക് പുറമേ ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം, അവ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള മാര്‍ഗ്ഗങ്ങള്‍ എന്നിവയും ഇരു രാജ്യങ്ങളും അവലോകനം ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top