News Desk

2021-04-12 11:40:05 am IST
ദോഹ: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി അറബ് നേതാക്കള്‍ക്ക് റമദാന്‍ ആശംസ നേര്‍ന്നു. ഖത്തര്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
 
റമദാന്‍ മാസം ആഗതമായതോടെ ഇന്നലെ വൈകിട്ട് സഹോദര അറബ് രാജ്യങ്ങളിലെ നിരവധി വിശിഷ്ട നേതാക്കളുമായി ടെലിഫോണില്‍ നടത്തിയ സംസാരത്തിനിടെയാണ് അമീര്‍ ആശംസ അറിയിച്ചത്.

ടുണീഷ്യ പ്രസിഡന്റ് കൈസ് സെയ്ദ്, അള്‍ജീരിയ പ്രസിഡന്റ് അബ്ദുല്‍മദ്ജിദ് ടെബ്ബൗണ്‍, ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് എന്നിവര്‍ക്കാണ് അമീര്‍ റമദാന്‍ ആശംസ കൈമാറിയത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top