ദോഹ: സൗദി അറേബ്യന്‍ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദുമായി അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ടെലിഫോണ്‍ സംഭാഷണം നടത്തി.
സൗദി കിരീടാവകാശിയുടെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കുകയും അദ്ദേഹത്തിന് നല്ല ആരോഗ്യവും രാജ്യത്തിന് പുരോഗതിയും സമൃദ്ധിയും നേര്ന്നുവെവെന്ന് അമീരി ദിവാന് പ്രസ്താവനയില്‍ പറഞ്ഞു. ഖത്തര്‍ അമീറും എം.ബി.എസും തമ്മില്‍ പുതിയ പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളും ചര്‍ച്ചചെയ്തു.
അറബ്, ഗള്‍ഫ് സംയുക്ത പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള താല്പര്യം ഇരുവരും ചര്‍ച്ചചെയ്തു. കൂടാതെ, സൗദി അറേബ്യയിലെ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഉറച്ച പിന്തുണയും സൗദിയുടെ സുരക്ഷയും സുസ്ഥിരതയും പരമാധികാരവും ഉയര്‍ത്തുന്ന എല്ലാത്തിനും ഖത്തര്‍ അമീര്‍ ഐകൃദാര്‍ഢ്യം അറിയിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക