News Desk

2021-03-29 07:37:31 pm IST
ദോഹ: കോംഗോ പ്രസിഡന്റ ഫെലിക്‌സ് ഷിസെകെഡി ഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഖത്തറിലെത്തി. അമീരി ദീവാനിയിലെത്തി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി കോംഗോ പ്രസിഡന്റ് കൂടിക്കാഴ്ച്ച നടത്തി. 

ഹ്രസ്വ സന്ദര്‍ശനത്തിയെത്തിയ കോംഗോ പ്രസിഡന്റിനെ കോംഗോയില്‍ നിന്നുള്ള ഒരു ഉന്നത സംഘവും അനുഗമിക്കുന്നുണ്ട്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപെട്ടു കൊണ്ടുള്ള ചര്‍ച്ചകളും നിരവധി പ്രാദേശിക അന്താരാഷ്ട്ര വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തതായി ഖത്തര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top