ദോഹ: ഖത്തറിലെ നെതർലാൻഡ്സ് അംബാസഡർ ഡോ. ബഹിയ തഹ്സിബ്-ലീയുമായി തിങ്കളാഴ്ച അമീരി ദിവാൻ ഓഫീസിൽ വെച്ച് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി കൂടിക്കാഴ്ച നടത്തി.
ഭാവി ചുമതലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ പുരോഗതിക്കും സമൃദ്ധിക്കും അംബാസഡർ വിജയിക്കണമെന്ന് അമീർ ആശംസിച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാകാൻ കൂടുതൽ പദ്ധതികൾ നടപ്പിലാക്കണമെന്നും ഇരുവരും വ്യക്തമാക്കി.