News Desk

2021-03-14 04:19:36 pm IST
ദോഹ: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി യു.എസ് സെന്‍ട്രല്‍ കമാന്‍ഡിലെ മിഡില്‍ ഈസ്റ്റിലെ കമാന്‍ഡര്‍ ജന. കെന്നത്ത് മെക്കന്‍സിയുമായി അമീരി ദിവാനിലെ ഷെയ്ഖ് അബ്ദുല്ല ബിന്‍ ജാസിം മജ്‌ലിസില്‍ വെച്ച് കൂടിക്കാഴ്ച നടത്തി.  

കൂടിക്കാഴ്ചയില്‍ മിഡില്‍ ഈസ്റ്റിലെ പ്രധാന സംഭവവികാസങ്ങളും അമേരിക്കയും ഖത്തറും തമ്മിലുള്ള തന്ത്രപരമായ ബന്ധവും അവ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളും യോഗത്തില്‍ അവര്‍ അവലോകനം ചെയ്തു. ഖത്തര്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top