News Desk

2021-03-11 05:12:24 pm IST
ദോഹ: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായി അമീരി ദിവാനില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. ഖത്തര്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും കൂടിക്കാഴ്ചയില്‍ ഇരു നേതാക്കളും സംസാരിച്ചു. സമ്പദ്‌വ്യവസ്ഥ, നിക്ഷേപം, ഊര്‍ജ്ജം, വ്യവസായം എന്നീ മേഖലകളിലെ സഹകരണ ബന്ധവും ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്തു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top