News Desk

2021-02-11 06:04:42 pm IST
ദോഹ: തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലട്ട് കാവുസോഗ്ലു ദോഹയിലെത്തി. ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി ഒമാന്‍, കുവൈത്ത് തുടങ്ങിയ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് തുര്‍ക്കി വിദേശകാര്യ മന്ത്രി ദോഹയിലെത്തുന്നത്. 

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി തുര്‍ക്കി മന്ത്രിയെ അമീരി ദീവാനിയില്‍ സ്വീകരിച്ചു. ഇന്നുച്ചയോടെയാണ് തുര്‍ക്കി മന്ത്രി കുവൈത്തില്‍ നിന്നും ദോഹയിലെത്തിയത്. ഇരു രാഷ്ട്രങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും നിരവധി അന്താരാഷ്ട്ര വിഷയങ്ങളും ചര്‍ച്ചചെയ്തതായി ഖത്തര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

ഖത്തര്‍ ഉപരോധം കഴിഞ്ഞ കാലത്തെ ഒരു പ്രതിഭാസമായിരുന്നുവെന്നും ഇന്ന് അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രി കുവൈത്തില്‍ പ്രസ്താവന നടത്തിയിരുന്നു. ഗള്‍ഫ് പ്രതിസന്ധി അവസാനിച്ച ശേഷം ഇതാദ്യമായാണ് തുര്‍ക്കിയില്‍ നിന്നുമുള്ള ഉന്നത നയതന്ത്രജ്ഞന്‍ ഖത്തറില്‍ എത്തുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top