News Desk

2021-04-01 06:34:33 pm IST
ദോഹ: ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഖത്തറിലെത്തിയ അമേരിക്കന്‍ കോണ്‍ഗ്രസ്സ് അംഗങ്ങങ്ങള്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായി കൂടിയാഴ്ച നടത്തി. 

ഖത്തര്‍ ആഭ്യന്തര മന്ത്രിയും പ്രധാനമന്തിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി ഖത്തര്‍ വിദേശ കാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി എന്നിവരും അമേരിക്കന്‍ കോണ്‍ഗ്രസ്സ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി ബന്ധം ശക്തമാവാന്‍ മാര്‍ഗങ്ങള്‍ ആരായുകയും ചെയ്തു. 

കാലിഫോര്‍ണിയ, അരിസോണ, എന്നിവടങ്ങളില്‍ നിന്നുള്ള അംഗങ്ങളാണ് ഇന്ന് ഉച്ചയോടെ ഖത്തര്‍ രാഷ്ട്രീയ നേതൃത്വവുമായി കൂടിക്കാഴ്ചകള്‍ പൂര്‍ത്തിയാക്കിയത്. ഖത്തര്‍ വാര്‍ത്ത ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top