News Desk

2021-03-11 11:37:51 am IST
ദോഹ: അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയുടെ 137-ാമത് യോഗത്തില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി പങ്കെടുത്തു. വിര്‍ച്വല്‍ യോഗത്തിലാണ് അമീര്‍ തന്റെ സാന്നിധ്യം അറിയിച്ചത്. 

ഒളിമ്പിക് കമ്മറ്റി മേധാവി ഡോക്ടര്‍ തോമസ് ബീച്ച് അധ്യക്ഷത വഹിച്ചു. ഖത്തര്‍ അമീര്‍ അടക്കമുള്ള അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയിലെ എക്‌സിക്യു്ട്ടീവ് അംഗങ്ങള്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. ഡോ. തോമസ് ബീച്ചിനെ രണ്ടാം തവണയും രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി മേധാവിയായി യോഗം തിരഞ്ഞെടുത്തു. ഖത്തര്‍ വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top