News Desk

2021-05-12 01:18:08 pm IST
ദോഹ: സൗദി സല്‍മാന്‍ രാജാവ്, തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍, ഫലസ്തീന്‍ പ്രെസിഡന്റ് മഹ്മൂദ് അബ്ബാസ് എന്നിവര്‍ക്ക് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. 

പ്രസ്തുത അറബ്-മുസ്ലിം നേതാക്കളുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് അമീര്‍ പെരുന്നാള്‍ ആശംസകള്‍ അറിയിച്ചത്. ഖത്തറിലെ പെരുന്നാള്‍ വ്യാഴാഴ്ചയായാണ് അനുമാനിക്കപ്പെടുന്നത്. ഖത്തര്‍ വാര്‍ത്ത  ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top