News Desk

2021-03-26 02:02:57 pm IST
ദോഹ: ബംഗ്ലാദേശ് സ്വതന്ത്ര ദിന വാര്‍ഷികമാഘോഷിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിനും ജനങ്ങള്‍ക്കും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ പ്രത്യേക ആശംസ സന്ദേശമയച്ചു. 

ഖത്തര്‍ വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഖത്തര്‍ ഉപ അമീര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി, ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി എന്നിവരും ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് അബ്ദുല്‍ ഹമീദിന് ആശംസകള്‍ നേര്‍ന്നു. 

ദേശീയ ദിനാഘോഷങ്ങളോടൊപ്പം ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് 'ബംഗബന്ധു' ശൈഖ് മുജിബുര്‍ റഹ്മാന്റെ 100-ാം ജന്മശതാബ്ദി ആഘോഷങ്ങളും നടക്കും. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക




Top