News Desk

2021-05-10 07:50:29 pm IST
ദോഹ: സൗദിയിലെ സല്‍മാന്‍ രാജാവിന്റെ പ്രത്യേക ക്ഷണത്തെ തുടര്‍ന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇന്ന് സൗദി സന്ദര്‍ശിക്കുന്നു. സല്‍മാന്‍ രാജാവുമായുള്ള കൂടിക്കാഴ്ച്ച തന്നെയാണ് അമീറിന്റെ സൗദി സന്ദര്‍ശനത്തിന്റെ മുഖ്യ അജണ്ട. 

സൗദി വിദേശ കാര്യ മന്ത്രി ഫൈസല്‍ ബിന്‍ അബ്ദുല്ല അല്‍ സൗദ് കഴിഞ്ഞ മാസം 26 ന് ദോഹ അല്‍ ബഹര്‍ കൊട്ടാരത്തിലെത്തിയപ്പോഴായിരുന്നു  അമീറിനെ സൗദിയിലേക്ക് ക്ഷണിച്ചത്. ഗള്‍ഫ് പ്രതിസന്ധി അവസാനിച്ച ശേഷം ഇതാദ്യമായാണ് ഖത്തര്‍ അമീര്‍ സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച്ച നടത്താന്‍ ഒരുങ്ങുന്നത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top