News Desk

2021-02-09 04:38:29 pm IST
ദോഹ: കൂളിങ് ഗ്‌ളാസും ബനിയനും പാന്റും ധരിച്ച് മാസായി മക്കളോടൊപ്പം ദോഹയിലെ നടപ്പാതയിലൂടെ നടന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി. 

അമീര്‍ അദ്ദേഹത്തിന്റെ പെണ്‍കുട്ടികളോടൊപ്പം നടന്നുപോകുന്ന വിവിധതരത്തിലുള്ള ഈ ചിത്രങ്ങള്‍ക്ക് മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും വന്‍ സ്വീകാര്യതയാണ് നല്‍കിയത്.

രാജ്യത്ത് നടക്കുന്ന 10-ാമത് ദേശീയ കായിക ദിനത്തിന്റെ ആഘോഷവേളയിലാണ് അമീര്‍ കുട്ടികളോടൊപ്പം നടക്കാനിറങ്ങിയത്. നിമിഷ നേരം കൊണ്ടാണ് ഈ ചിത്രങ്ങള്‍ വൈറലായത്. ചുട്ടുപൊള്ളുന്ന വെയിലിനെ വകവെയ്ക്കാതെയാണ് അമീറും കുട്ടികളും നടപ്പാതയിലൂടെ നടക്കുന്നത്.