Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു | ഖത്തറിലെ മൽസ്യ വില നിയന്ത്രണത്തിലെ സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്ന് ഉപഭോക്താക്കൾ | അറബ് മേഖലയിലെ ഏറ്റവും മികച്ച സമ്പത് വ്യവസ്ഥ : ഖത്തർ ഒന്നാമത് |
ദോഹ: : സ്വിറ്റ്സർലൻഡിൽ   ഇന്നലെ നടന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) 134-ാമത് സെഷന്റെ പൊതുസമ്മേളനത്തിൽ ഖത്തർ അമീർ എച്ച് എച്ച് ഷെയ്ക്ക് തമീം ബിൻ ഹമദ് അൽ താനി പങ്കെടുത്തു.

ആഗോള തലത്തിൽ കായിക, ഒളിമ്പിക്സ് വികസനവുമായി ബന്ധപ്പെട്ട അജണ്ടയിലെ നിരവധി വിഷയങ്ങൾ യോഗങ്ങളിൽ ചർച്ച ചെയ്തു. 2026 ലെ വിന്റർ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ  ഇറ്റാലിയൻ നഗരങ്ങളായ മിലാൻ, കോർട്ടിന എന്നിവയെ തിരഞ്ഞെടുത്തു.

ഐ‌ഒ‌സി പ്രസിഡന്റ് ഡോ. തോമസ് ബാച്ചുമായി അമീർ കൂടിക്കാഴ്ച നടത്തി.ഖത്തറും  ഐ‌ഒ‌സിയും തമ്മിലുള്ള സഹകരണ  ബന്ധം  അവലോകനം ചെയ്യുകയും ബന്ധം കുടുതൽ ശക്തമാക്കാനുള്ള വഴികൾ ചർച്ച ചെയ്യുകയും ചെയ്തു. ഖത്തർ ഒളിപിക് കമ്മിറ്റി പ്രസിഡന്റ്  ഷെയ്ഖ് ജോവാൻ ബിൻ ഹമദ് അൽ താനി യോഗത്തിൽ പങ്കെടുത്തു.
Top