News Desk

2021-06-04 09:05:07 pm IST

ദോഹ: റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് നഗരത്തില്‍ നടന്ന സാമ്പത്തിക സമ്മേളനത്തില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു. ഇന്ന് വൈകീട്ട് നടന്ന സാമ്പത്തിക സമ്മേളനത്തിലെ പ്രത്യേക സെഷനില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അമീര്‍ അഭിസംബോധന നടത്തിയത്. 

ഇത്തവണത്തെ സെന്റപീറ്റേഴ്സ് ബെര്‍ഗ് സമ്മേളനത്തില്‍ മുഖ്യ അതിഥി രാഷ്ട്രമെന്ന നിലയിലാണ് ഖത്തര്‍ പ്രതിനിധികള്‍ പങ്കെടുത്തത്. സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കാന്‍ അമീറിന് റഷ്യന്‍ പ്രസിഡന്റ വ്‌ലാദിമിര്‍ പുട്ടടിന്റെ നേരിട്ടുള്ള ക്ഷണവും ലഭിച്ചിരുന്നു. 

ഖത്തറിനെ സാമ്പത്തിക സമ്മേളനത്തില്‍ മുഖ്യ അതിഥിയായി ക്ഷണിച്ച റഷ്യന്‍ പ്രസിഡന്റിന് അമീര്‍ നന്ദി അറിയിച്ചു. ഖത്തറിലെ വിവിധ മേഖലകളില്‍ നിക്ഷേപം നടത്താന്‍ വിദേശ കമ്പനികള്‍ക്ക് മികച്ച അവസരമാണ് ഇപ്പോള്‍ നിലവിലുള്ളത് എന്ന് അമീര്‍ ചൂണ്ടിക്കാട്ടി. 

ഖത്തര്‍-റഷ്യ ബന്ധം ഊര്‍ജം പോലെയുള്ള തന്ത്രപ്രധാന മേഖലകളെ അടിസ്ഥാനപ്പെടുത്തിയാണ്. ഇരു രാഷ്ട്രങ്ങളും തമ്മിലെ പരസ്പര ബന്ധം പാരമ്പര്യത്തില്‍ അധിഷിതമാണ്. റഷ്യയിലെ ഖത്തര്‍ സാമ്പത്തിക നിക്ഷേപം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇരട്ടിച്ചിട്ടുണ്ട്. വരും വര്‍ഷങ്ങളിലും ഇത് കൂടുതല്‍ അഭിവൃദ്ധി കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അമീര്‍ തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Tags :
Qatar Doha
Top