Breaking News
കൊറോണ വൈറസ്; ലോകാരോഗ്യസംഘടന അടിയന്തിരയോഗം ചേര്‍ന്നു | കൊറോണ വൈറസ് ബാധ: ഹമദ് വിമാനത്താവളത്തിൽ പരിശോധന | അ​ഫ്ഗാ​നി​സ്ഥാ​നി​ലെ യു.​എ​സ് ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ നാട്ടുകാർ കൊല്ലപ്പെട്ടു | സൈന്യം ഇറാഖിൽ തുടരുമെന്ന സൂചനയുമായി പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് | സൗദിയിൽ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധ | അന്റാർട്ടിക്കയിലെ വിൻസൺ കൊടുമുടി കീഴടക്കി ഖത്തറിന്റെ ഫഹദ് ബദർ | മോദി വീണ്ടും അധികാരത്തിലേറാന്‍ കാരണം ജിംഗോയിസം: ഇമ്രാന്‍ ഖാന്‍ | പൗരത്വഭേദഗതി നിയമം: ആസാദി മുദ്രാവാക്യം വിളിച്ചാല്‍ കടുത്ത ശിക്ഷയെന്ന് യോഗി ആദിത്യനാഥ് | ഗഗന്‍യാന്‍ മിഷന്‍: പരീക്ഷണത്തിന് മുന്നോടിയായി റോബോട്ടിനെ ബഹിരാകാശത്തേക്ക് അയക്കാനൊരുങ്ങി ഐ.എസ്.ആര്‍.ഒ | 'ഞാൻ ആര്‍.എസ്.എസുകാരനായിരുന്നു, തിരിച്ചറിവ് വന്നതോടെ മാറി'; കണ്ണൻ ഗോപിനാഥന്‍ |
ദോഹ: ഖത്തർ അമീർ  ഷെയ്ഖ് തമിം ബിൻ  അൽതാനിയുടെ ഫ്രാൻസ് സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉറച്ചതും തന്ത്രപരവുമായ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് റിപ്പോർട്ട്. ഫ്രാൻസിനെ തന്ത്രപരമായ പങ്കാളിയാക്കിയ ഖത്തർ നിരവധി കാര്യങ്ങളിൽ പൊതുവായ കാഴ്ചപ്പാട് പങ്കുവെക്കുന്നുണ്ട് .

40 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിതമായ ഫ്രഞ്ച് റിപ്പബ്ലിക്കുമായുള്ള വിശിഷ്ട ബന്ധത്തെ ഖത്തർ വിലമതിക്കുന്നുവെന്നും ഉറച്ച ഉഭയകക്ഷി ബന്ധത്തിന്റെ ഫലമായി നിരവധി കരാറുകളിൽ ഒപ്പുവെക്കാനും ഉയർന്ന തലത്തിലുള്ള വളർച്ചയ്ക്ക് കാരണമായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

 നിക്ഷേപകർക്ക് ഇരു രാജ്യങ്ങളിലും സാധ്യതകളേറെയുണ്ടെന്നും പ്രത്യേകിച്ചും നിയമനിർമ്മാണങ്ങൾ വികസിപ്പിക്കുന്നതിലൂടെയും സ്വതന്ത്ര മേഖലകൾ സ്ഥാപിക്കുന്നതിലൂടെയും വിദേശികളുടെ സ്വത്ത് ഉടമസ്ഥാവകാശത്തിനും സ്ഥിര താമസത്തിനും നിയമങ്ങൾ പുറപ്പെടുവിക്കുന്നതിലൂടെയും വിദേശ നിക്ഷേപത്തിന് അനുയോജ്യമായ അന്തരീക്ഷം ഖത്തർ സൃഷ്ടിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.കൂടാതെ ഭീകരതയെ വേരോടെ പിഴുതെറിയാനും  മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാനും ഖത്തറും ഫ്രാൻസും ഒരുമിച്ച് പ്രവർത്തിക്കുന്നു.

 റാഫേൽ വിമാനങ്ങൾ നൽകുന്നതിന് 2015 ൽ ഖത്തർ ഫ്രാൻസുമായി കരാർ ഒപ്പിട്ടിരുന്നു ഇത് കരാ ബന്ധം കുടുതൽ ശക്തമാക്കി. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു  അമീറിന്റെ മുൻ സന്ദർശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉയർത്തുന്നതിൽ  ഈ സന്ദർശനം ഉപകരിച്ചു.

സഹകരണം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഖത്തറിലെ മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയവും ഫ്രഞ്ച് റിപ്പബ്ലിക്കിലെ കാർഷിക, ഭക്ഷ്യ മന്ത്രാലയവും തമ്മിൽ കരാറുകൾ ഒപ്പിട്ടിട്ടുണ്ട്. കൂടാതെ ഫ്രഞ്ച്  ആഭ്യന്തര മന്ത്രാലയവും 2022 ലെ ഖത്തറിൽ നടക്കുന്ന ലോകകപ്പിനുള്ള സുരക്ഷാ സമിതിയും തമ്മിൽ  ഒരു ധാരണ പത്രം ഒപ്പിട്ടിട്ടുണ്ട്.

അമീറിന്റെ  സന്ദർശനം നിലവിലെ ഇരു രാജ്യങ്ങളുടെയും  ബന്ധത്തെ കുടുതൽ ശക്തമാക്കുമെന്നും പുതിയയ പദ്ധതികൾ സന്ദർശനത്തിലൂടെ ഉണ്ടാകുമെന്നും നിരീക്ഷകർ സൂചിപ്പിച്ചു.
Top