ദോഹ: തുര്‍ക്കി ഖത്തറിന്റെ ഏറ്റവും അടുത്ത കൂട്ടുകാരനെന്ന് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം അങ്കാറയില്‍ നടന്ന ഖത്തര്‍-തുര്‍ക്കി ഉച്ചകോടിക്ക് ശേഷം തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് അമീര്‍ ഈ അഭിപ്രായമുന്നയിച്ചത്.
മേഖലയിലെ ഖത്തറിന്റെ ഏറ്റവും അടുത്ത കൂട്ടുകാരനും നിരവധി രംഗങ്ങളില്‍ ഖത്തറിന്റെ സജീവ പങ്കാളിയുമാണ് അങ്കാറ. തന്റെ തുര്‍ക്കി സന്ദര്‍ശനത്തോട് അനുബന്ധിച്ച് നിരവധി മേഖലകളില്‍ ഇരു രാഷ്ട്രങ്ങളും തമ്മിലെ ബന്ധം വികസിപ്പിക്കാന്‍ തീരുമാനിച്ചെന്നും അമീര്‍ ട്വിറ്റര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഖത്തറും തുര്‍ക്കിയും തമ്മിലെ ആറാമത് നയതന്ത്ര ഉച്ചകോടിക്കാണ് കഴിഞ്ഞ ദിവസം തുര്‍ക്കി തലസ്ഥാനമായ അങ്കാറ വേദിയായത്. നിരവധി ഉന്നത ഖത്തരി നയതന്ത്ര-ബിസിനസ് സംഘങ്ങളും അമീറിനെ തുര്‍ക്കിയില്‍ അനുഗമിക്കുന്നുണ്ട്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ