News Desk

2021-03-13 12:53:40 pm IST
ദോഹ: ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ആശംസാ സന്ദേശമയച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിന്റെ ദേശീയ ദിനത്തോടനുബന്ധിച്ചാണ് ഖത്തര്‍ അമീര്‍ മാര്‍പാപ്പയ്ക്ക് ആശംസാ സന്ദേശം അയച്ചത്.

അതേസമയം, അമീറിനു പുറമെ ഡെപ്യൂട്ടി അമീര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ താനിയും പോപ്പിന് ആശംസാ സന്ദേശം അയച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനി വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് സെക്രട്ടറിയും പ്രധാനമന്ത്രിയുമായ കര്‍ദിനാള്‍ പിയട്രോ പരോളിനും അഭിനന്ദന സന്ദേശം അയച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top