News Desk

2021-03-31 04:07:21 pm IST

ഒമാന്‍: ഒമാനില്‍ പൊതുമാപ്പ് ഇന്ന് അവസാനിക്കും. ഇതുവരെ 46,355 പേരാണ് പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിട്ടതെന്ന് മന്ത്രാലയം അറിയിച്ചു. 65,173 പ്രവാസികളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്.

അവസാന തീയതിയായ ഇന്ന് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ജൂണ്‍ 30 വരെ സമയം ലഭിക്കും. അതിനുള്ളില്‍ രാജ്യത്ത് നിന്നും പേയാല്‍ മതിയാകും. അനധികൃതമായി ഒമാനില്‍ തങ്ങുന്നവരുണ്ടെങ്കില്‍ ഈ സമയം ഉപയോഗപ്പെടുത്തി രാജ്യം വിടണമെന്ന് എംബസികള്‍ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഡിസംബര്‍ 31 വരെയായിരുന്നു ആദ്യ ഘട്ട പൊതുമാപ്പ് പ്രഖ്യാപിച്ചത്. പിന്നീട് അത് മാര്‍ച്ച് 31 വരെ നീട്ടുകയായിരുന്നു. കഴിഞ്ഞവര്‍ഷം നവംബര്‍ 15 മുതലാണ് പൊതുമാപ്പിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. ഈ പൊതുമാപ്പിലൂടെ രാജ്യം വിടുന്നവര്‍ക്ക് ഫീസും പിഴയുമില്ലാതെ സ്വന്തം നാട്ടിലേക്ക് മടങ്ങാം.

പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞവര്‍, റസിഡന്‍സ് കാര്‍ഡ് ഇല്ലാത്തവര്‍ എന്നിവര്‍ക്ക് ഈ ആനുകൂല്യം ഉപയോഗപ്പെടുത്താം. തൊഴില്‍ പെര്‍മിറ്റുമായി ബന്ധപ്പെട്ട ഫീസുകളിലെ പിഴവുകളും ഒഴിവാക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി മന്ത്രാലയം വെബ്‌സൈറ്റില്‍ ആപ്ലിക്കേഷന്‍ ഫോര്‍ ഡിപ്പാര്‍ച്ചര്‍ എന്ന ലിങ്കില്‍ കയറി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ സര്‍വീസ് സെന്ററുകള്‍ വഴി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top