News Desk

2021-11-25 05:41:00 pm IST
ബീജിംഗ്: കെട്ടിടത്തിന്റ മുകളില്‍ നിന്ന് വീണാല്‍ പിന്നെ രക്ഷപ്പെടുക എന്നത് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. എന്നാല്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത് ഇത്തരത്തിലുള്ള ഒരു വീഡിയോ ആണ്.

19ാം നിലയില്‍ നിന്ന് വീണ 82കാരി രക്ഷപ്പെടുന്നതാണ് വീഡിയോയില്‍ ഉള്ളത്.  18ാം നിലയിലെ തുണിയുണക്കാനിട്ട റാക്കില്‍ കാല്‍ കുരുങ്ങിയതാണ് താഴേയ്ക്ക് വീണ വയോധിക രക്ഷപ്പെടാന്‍ കാരണമായത്.

കാല്‍ കുരുങ്ങി തലകീഴായി തൂങ്ങിക്കിടക്കുകയായിരുന്നു വയോധിക. ഇവരെ ഫയര്‍ഫോഴ്‌സ് എത്തി സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. ചൈനയിലെ യാങ്‌സു നഗരത്തിലാണ് സംഭവം.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top