News Desk

2021-02-08 12:26:28 pm IST
കെയ്‌റോ: ഈജിപ്തില്‍ നാല് വര്‍ഷത്തെ വിചാരണ തടവിന് ശേഷം അല്‍ജസീറ മാധ്യമ പ്രവര്‍ത്തകന്‍ മഹ്മൂദ് ഹുസ്സൈന്‍ വീടണഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച മഹ്മൂദ് ഹുസ്സൈന്‍ തടവ് ശിക്ഷ അവസാനിച്ചതായി ഈജിപ്തിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും അദ്ദേഹം എപ്പോള്‍ പുറത്തിറങ്ങുമെന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിരുന്നില്ല. 

എന്നാല്‍, ഹുസ്സൈന്‍ വീട്ടിലെത്തി കുടുംബത്തോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തു വന്നതോടെയാണ് ഇക്കാര്യത്തില്‍ സ്ഥിതീകരണമുണ്ടായത്. അല്‍ ജസീറ ചാനലും വാര്‍ത്ത സ്ഥിതീകരിച്ചിട്ടുണ്ട്. 

2016 ഡിസംബറിലാണ് ദോഹയില്‍ നിന്നും കെയ്‌റോയിലെത്തിയ ഹുസൈനെ ഈജിപ്ത് പൊലീസ് അറസ്റ്റ് ചെയ്യുകയും അഭിഭാഷകന്റെ സാന്നിധ്യമില്ലാതെ പതിനഞ്ച് മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തത്. തുടര്‍ന്ന് വിചാരണ പോലുമില്ലാതെ ഈജിപ്ത് ഹുസൈന്റെ കേസ് നീട്ടികൊണ്ടുപോവുകയായിരുന്നു. 

തുടര്‍ന്ന് ഈജിപ്ത് അടക്കമുള്ള സഖ്യ രാഷ്ട്രങ്ങള്‍ ഖത്തറിനെതിരെ പ്രഖ്യാപിച്ച ഉപരോധവും മറ്റും കാരണം കേസ് നീട്ടികൊണ്ടുപോവുകയായിരുന്നു. ഖത്തര്‍ ഉപരോധം പിന്‍വലിക്കപ്പെട്ടതോടെയാണ് മഹ്മൂദ് ഹുസൈന്റെ മോചനത്തിന് വഴിയൊരുങ്ങിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top