News Desk

2021-03-03 10:15:27 pm IST
കോഴിക്കോട്: റിയാദിലുണ്ടായ വാഹനാപകടത്തില്‍ ചെറൂപ്പ സ്വദേശി മരിച്ചു. വൈത്തക്കുന്നുമ്മല്‍ അഫ്‌സല്‍ (32) ആണ് മരിച്ചത്. 

ദമാമില്‍നിന്നു റിയാദിലേക്ക് പോകുന്ന വഴിക്ക് അഫ്‌സല്‍ ഓടിച്ചിരുന്ന വാഹനത്തില്‍ ടിപ്പറിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. കളരിക്കല്‍ ഹമീദ്, സുഹറ എന്നിവരുടെ മകനാണ്. ഭാര്യ: ഷംന, മക്കള്‍: അജ്‌നാസ്, തന്‍ഹ ഫാത്തിമ. സഹോദരന്‍: ഫൈസല്‍.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top